
ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. കലാമൂല്യമുള്ള നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് നൽകിയിട്ടുള്ളത്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകൻ ആയിട്ടൊക്കെയാണ് അടൂർ ഗോപാലകൃഷ്ണനെ സിനിമാ ആസ്വാദകർ വിശേഷിപ്പിക്കാറുള്ളത്.അടുത്തിടെയായി വിവാദങ്ങളിലൂടെയാണ് അടൂർ വാർത്തകളിൽ നിറഞ്ഞത്. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ അടൂർ നടത്തിയ പ്രതികരണങ്ങളും പരാമർശങ്ങളുമാണ് വിവാദമായി മാറിയത്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സംവിധായകന് നേരെ ഉയർന്നത്.
മോഹൻലാലിനെക്കുറിച്ചുള്ള അടൂർ ഗോപാലകൃഷ്ണന്റെ റൗഡി പരാമർശത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് മേജർ രവി. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മോഹൻലാലിന് റൗഡി ഇമേജുള്ളത് കൊണ്ടാണ് താൻ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാത്തതെന്നായിരുന്നു അടൂർ പറഞ്ഞത്. താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിൻ്റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ ‘നല്ലവനായ റൗഡി‘ എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, മോഹൻലാൽ എന്ന “നല്ലവനായ റൗഡിയെ” താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു. റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.
ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിൻ്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്ക് മാത്രം അറിയാം. പിന്നെ “അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്”. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു മേജർ രവിയുടെ കുറിപ്പ്.
The post ‘അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?’; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]