
തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്ള പുരസ്കാര നേട്ടം സന്തോഷവും അഭിമാനവും ആത്മാവിശ്വാസവും തരുന്നതാണെന്ന് ജിയോ ബേബി. സംസ്ഥാന സർക്കാരിൻ്റെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയതിനു പിന്നാലെയാണ് കാതൽ ദ കോർ സംവിധായകൻ ജിയോ ബേബി പ്രതികരിച്ചത്.
മമ്മൂക്ക പ്രൊഡൂസ് ചെയ്ത് അഭിനയിച്ചു, ജ്യോതിക സിനിമയുടെ ഭാഗമായി. ജൂറിയുടെ പ്രത്യേക പരാമര്‍ശം സുധിക്ക് ലഭിച്ചു. എല്ലാത്തിലും അതീവ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബി പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിൽ വളരെ വ്യക്തതയുണ്ടായിരുന്നു.കൃത്യമായ ബോധത്തോടെയാണ് സിനിമ ചെയ്തതെന്നും ജിയോ ബേബി പറഞ്ഞു.
ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നെഴുതിയ ‘കാതൽ ദ കോർ’ മികച്ച കഥക്കുള്ള പുരസ്കാരവും നേടി . കാതലിലെ അഭിനയ മികവിന് സുധി കോഴിക്കോട് ജൂറിയുടെ പ്രത്യക പരാമർശം നേടി. കാതലിനായി പശ്ചാത്തല സംഗീതം ചെയ്ത മാത്യൂസ് പുളിക്കൻ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]