
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ് ഖാൻ. അടുത്തിടെ ഷാരൂഖ് ഖാന് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ആദരവ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമയ്ക്ക് നല്കിയ ആജീവനാന്ത സംഭാവനങ്ങള്ക്കുള്ള അവാര്‍ഡാണ് നല്‍കിയത്. അവാര്‍ഡ് ചടങ്ങുകളില്‍ സംസാരിക്കാൻ എന്നും തനിക്ക് ബുദ്ധിമുട്ടാണെന്നാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്.
അവാര്‍ഡ് ചടങ്ങുകളില്‍ ഞാനൊരു നാണംകുണുങ്ങിയാണ്. സംസാരിക്കാൻ ആവശ്യപ്പെടുമ്പോള്‍ പരിഭ്രമം അനുഭവപ്പെടാറുണ്ടെന്ന് പറയുന്നു ഷാരൂഖ് ഖാൻ. എനിക്ക് ഏകദേശം മുന്നൂറില്‍ അധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അവ സൂക്ഷിക്കാനായി പ്രത്യേക ഓഫീസുണ്ടെന്നും പറയുന്നു പ്രിയ നടൻ ഷാരൂഖ് ഖാൻ.
ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ഡങ്കിയായിരുന്നു പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങളും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു അന്ന് ഡങ്കിക്കായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.
ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ഷാരൂഖ് ഖാൻ നായകനായതിനാല്‍ ഡങ്കി സിനിമയ്ക്ക് സ്വീകാര്യത ഉണ്ടാകുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. രസകരമായ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് തിയറ്ററുകളില്‍ അഭിപ്രായങ്ങള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്ന് ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും ചര്‍ച്ചയായിയെന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]