
മുംബൈ: രാജ്യത്ത് ടെലിവിഷൻ അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതിയുടെ 16-ാം സീസണിൽ ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ അദ്ദേഹം വാങ്ങുന്നത് അഞ്ചു കോടി രൂപയാണ്. ആഴ്ചയിൽ അഞ്ചു ദിവസം ഈ പരിപാടി ടെലിവിഷനിൽ അരങ്ങ് തകർക്കുമ്പോൾ ബച്ചന്റെ പോക്കറ്റിൽ എത്തുന്നത് 25 കോടി രൂപ. സോണി ടി.വി.യിൽ കോൻ ബനേഗാ ക്രോർപതി ആദ്യമായെത്തുന്നത് 2000-ത്തിലാണ്. അന്ന് ബച്ചന്റെ പ്രതിഫലം എപ്പിസോഡിന് 25 ലക്ഷം രൂപയായിരുന്നു.
നാലാം സീസൺ ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി ഉയർന്നു. മൂന്നാം സീസൺ ഒഴികെ ബാക്കിയെല്ലാ സീസണിലും അവതാരകൻ ബച്ചൻ തന്നെയായിരുന്നു. മൂന്നാം സീസണിൽ ഷാരൂഖ് ഖാൻ വന്നെങ്കിലും ചില കാരണങ്ങൾ കൊണ്ട് അദ്ദേഹം വഴിമാറുകയായിരുന്നു. ആറാം സീസണിൽ ബച്ചന്റെ പ്രതിഫലം ഒന്നര ക്കോടിയിലേക്കും എട്ടാം സീസണിൽ ഇത് രണ്ട് കോടിയിലേക്കും ഉയർന്നെന്നാണ് റിപ്പോർട്ട്. പത്താം സീസൺ എത്തുമ്പോഴേക്കും പ്രതിഫലം മൂന്നു കോടിയായി.
തുടർന്നും അത് പടിപടിയായി ഉയർന്നാണ് ഇപ്പോൾ 16-ാം സീസണിൽ അഞ്ചു കോടിയിലേക്കെത്തിയത്. തിങ്കൾമുതൽ വെള്ളിവരെ രാത്രി ഒൻപത് മണിക്ക് ലക്ഷക്കണക്കിന് ജനങ്ങളെയാണ് ഈ ബോളിവുഡ് താരം ടെലിവിഷന് മുന്നിൽ കുത്തിയിരുത്തുന്നത്. കാണികളുടെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യവരുമാനവും കൂടുമ്പോൾ ബച്ചന്റെ പ്രതിഫലത്തിലും മാറ്റംവരുന്നു. ഒരു സമയത്ത് കടക്കെണിയിലായിരുന്ന താരത്തിന്റെ രക്ഷയ്ക്കെത്തിയതും ഈ ടെലിവിഷൻ പരിപാടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]