തൃശൂര്‍: തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില്‍ തല മൊട്ടയടിച്ചവരുടെ സംഗമം നടന്നു. സജീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തല മൊട്ടയടിച്ചവരെ സംഘടിപ്പിച്ച് മൊട്ട എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. ഇതൊരു ആഗോള സംഘടനയായി വളര്‍ത്തിയെടുക്കണം എന്നാണ് സജീഷിന്റെ ലക്ഷ്യം.
തല മൊട്ടയടിച്ച് അതൊരു മുഖമുദ്രയാക്കി ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി നമ്മുടെ ഇടയില്‍ തലയുയര്‍ത്തി നടക്കുന്ന നിരവധി പേരെ നാം നിത്യവും കാണുന്നുണ്ടെങ്കിലും ആരും അതത്ര കാര്യമായി ഗൗനിക്കാറില്ലെന്ന് സജീഷ് വിവരിച്ചു. എന്നാല്‍ ഈ സംഗമത്തോടെ അവര്‍ ലോക ശ്രദ്ധയില്‍ വരികയാണ്. സ്ഥിരമായി തല ഷേവ് ചെയ്തു നടക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ഇത്തരം മൊട്ടത്തലയന്മാരെ കാണുമ്പോള്‍ എല്ലാവര്ക്കും ഒരേ ഛായ തോന്നുന്നത് സ്വാഭാവികം. ഇത്തരം ഒരു സംഗമം ലോകത്ത് ആദ്യമായി നടകുകയാണെന്നാണ് സംഘാടകന്‍ സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞത്
ഈ സംഘടനയില്‍ അംഗമാകാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്. ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് താമസിയാതെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒരു ആഗോള സംഗമം നടത്തുമെന്നും സ്റ്റാന്റപ്പ് കൊമേഡിയന്‍ കൂടിയായ സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]