
വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് നടൻ സംഭാവന ചെയ്തത്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നിരവധി സിനിമാപ്രവർത്തകരാണ് വയനാടിന് കെെത്താങ്ങായി എത്തുന്നത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരുകോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി ചിരഞ്ജീവിതന്നെയാണ് പണം കൈമാറിയത്.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]