
സ്വന്തം ലേഖിക
കോട്ടയം: കെ. ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എ.ഐ.എസ്.എഫ് – എ ഐ വൈ എഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡയറക്ടറെ അനുകൂലിച്ച് നിലപാട് എടുത്ത അടൂർ ഗോപാലകൃഷ്ണൻ തെറ്റാണ് ചെയ്തതെന്നും അതു ചൂണ്ടിക്കാണിച്ച എ.ഐ.എസ്.എഫ് – എ.ഐ.വൈ.എഫ് ജില്ലാ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു എന്നും വിനയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹൻ നടത്തുന്ന ജാതീയ വിവേചനത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 48 ദിവസമായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തുടക്കത്തിൽ തന്നെ ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
എ.ഐ.എസ് എഫ് – എ.ഐ.വൈ.എഫ് നേതൃത്വത്തിൽ കോളേജിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഡിവൈഎഫ്ഐ സമരത്തിൽ നിന്ന് പിൻമാറിയിരുന്നു.
ആരോപണ വിധേയനായ ഡയറക്ടറെ ന്യായീകരിക്കുന്ന നിലപാട് എടുത്ത ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെ ശക്തമായ വിമർശനം ഉയർത്തിയ എ.ഐ.എസ് എഫ് – എഐവൈഎഫ് ജില്ലാ നേതൃത്വം സമരം തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവ് എം എ.ബേബിയും അടൂർ ഗോപാലകൃഷ്ണനെ പിന്തുടണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു.
തുടർന്നു സമരം കടുപ്പിക്കാൻ എഐഎസ്എഫ് – എഐവൈഎഫ് നേതൃത്വം തീരുമാനിച്ചു. സമര പ്രഖ്യാപനം വന്നതിനു ശേഷം ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. കാലാവധി തീർന്നതു കൊണ്ട് രാജി വയ്ക്കുകയാണ് എന്നാണ് ഡയറക്ടർ ഇതെക്കുറിച്ച് പ്രതികരിച്ചത്.
എന്നാൽ കാലാവധി കഴിഞ്ഞാൽ രാജിയുടെ ആവശ്യം ഇല്ലെന്നും സമരത്തിനു മുൻപിൽ മുട്ടു മടക്കുകയാണ് ശങ്കർ മോഹൻ ചെയ്തതെന്നും ഇത് അടൂർ ഗോപാലകൃഷ്ണന് മാതൃകയാക്കാവുന്നതാണെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം പറഞ്ഞു.
സി.പി ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. സി.കെ. ശശിധരൻ , ജില്ലാ സെക്രട്ടറി വി.ബി.ബിനു, ജോൺ വി.ജോസഫ് , കെ. അജിത് , സുരേഷ് . കെ. ഗോപാൽ, പി. പ്രദീപ്, എ.ഐ.വൈ.എഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി ശരത് കുമാർ . പി.ആർ, എ.ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ് , ജില്ലാ സെക്രട്ടറി നിഖിൽ ബാബു, ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് , സി പി ഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
The post കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എ.ഐ.എസ്.എഫ് – എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു; വിദ്യാർത്ഥി-യുവജന പ്രതിഷേധം വിജയം കണ്ടുവെന്ന് സംവിധായകൻ വിനയൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]