
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിവാഹത്തിനു മുന്‍പു വധൂവരന്മാര്ക്ക് കൗണ്‍സലിങ് നല്‍കുന്നതും വധുവിനു രക്ഷിതാക്കള്‍ നല്കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്കരണം.
വനിതാ കമ്മിഷന് നല്കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.
വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെ,
. വധുവിനു നല്കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല.
∙ ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ.
∙ വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം.
∙ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്ട്രേഷന് അപേക്ഷയോടൊപ്പം
സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണം.
∙ വിവാഹത്തിനു മുന്‍പായി വധൂവരന്മാര്ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണം.
∙ വിവാഹ റജിസ്ട്രേഷന്റെ അപേക്ഷയ്ക്കൊപ്പം കൗണ്‍സലിങ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വേണം.
∙ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്കുന്നതു പരിഗണിക്കണം.
The post വധുവിന് പരമാവധി വിവാഹസമ്മാനം ഒരു ലക്ഷവും 10 പവനും, സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]