

വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിതെറിച്ച് സ്ഫോടനം ; സിപിഎം പ്രവർത്തകനെതിരെ കേസ്
സ്വന്തം ലേഖകൻ
പാലക്കാട്: തരൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.
രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]