
മസ്കറ്റ്: ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. മുംബൈയിലേക്കും, ബെംഗളൂരുവിലേക്കുമാണ് പുതിയ സര്‍വീസുകള്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാകുക. ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും.
Read Also –
സെപ്തംബര്‍ രണ്ട് മുതല്‍ മുംബൈയിലേക്ക് സര്‍വീസ് തുടങ്ങും. ബെംഗളൂരുവിലേക്ക് സെപ്തംബര്‍ ആറ് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ മുംബൈ സെക്ടറില്‍ 19 റിയാലും ബെംഗളൂരു സെക്ടറില്‍ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗേജാണ് അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധിക തുക നല്‍കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]