
ബംഗലൂരു:കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്.
1965ലെ കര്‍ണാടക എക്സൈസ് നിയമത്തിലെ സെക്ഷന്‍ 36(1)(ജി) പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് വിലക്കുന്നുണ്ട്. എന്നാല്‍, 1967ലെ കര്‍ണാടക എക്സൈസ് (ലൈസന്‍സ് പൊതു വ്യവസ്ഥകള്‍) ചട്ടം 10(1)(ഇ) പ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആക്ടിലെയും ചട്ടങ്ങളിലെയും പ്രായവുമായി ബന്ധപ്പെട്ട ഈ വൈരുദ്ധ്യം നീക്കാനാണ് നീക്കം നടത്തിയതെന്ന് വകുപ്പ് അറിയിച്ചു. പ്രസ്തുത കരട് ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
The post മദ്യം വാങ്ങാന്‍ 21 വയസ് നിര്‍ബന്ധം; പ്രായപരിധി കുറയ്ക്കില്ലെന്ന് കര്‍ണാടക appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]