

കോട്ടയം മണർകാട് പള്ളിയിലെ പെരുന്നാൾ: ഒരുക്കങ്ങൾ ആരംഭിച്ചു: പന്തലിന് കാൽ നാട്ടി
മണർകാട് :ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാ ട് വിശുദ്ധ മർത്തമറിയം യാക്കോ : ബായ സുറിയാനി കത്തീഡ്രലി ലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ
എട്ടു വരെ നടക്കും. സെപ്റ്റംബർ ഏഴിനാണു ചരിത്രപ്രസിദ്ധമായ നട തുറക്കൽ
ഒന്നാം തീയതി മുതൽ നട അടയ്ക്കുന്ന 14 വരെ എല്ലാ ദിവസവും സഭയിലെ വിവിധ മെത്രാപ്പൊലീത്തമാർ കുർബാന അർപ്പിക്കും.
“പെരുന്നാളിനായി പള്ളിയിലും. പരിസരങ്ങളിലുമായി പണിതു യർത്തുന്ന പന്തലിൻ്റെ കാൽനാട്ടുകർമം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രോഗ്രാം കോഓർഡിനേറ്റർ കെ. കുര്യാക്കോസ് കിഴക്കേ ടത്ത് കോറെപ്പിസ്കോപ്പയുടെ യും ഇടവകയിലെ മറ്റു വൈദികരുടെയും നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയെ തുടർന്നാണ് പന്തലിന്റെ കാൽനാട്ടിയത്.
ട്രസ്റ്റിമാരായ പി.എ.ഏബ്ര ഹാം പഴയിടത്തുവയലിൽ, വർ ഗീസ് ഐപ് മുതലുപടി, ഡോ. ജിതിൻ കുര്യൻ. ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]