
ഭക്ഷ്യവിഷബാധ സംബന്ധിച്ചുള്ള വാർത്തകൾ പതിവാകുമ്പോൾ പലരും ആശങ്കയിലാണ്. പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മുതൽ ഇടയ്ക്കൊരുനേരം കുടംബവുമൊത്ത് പുറത്തുനിന്നാകാം ഭക്ഷണമെന്ന് കരുതുന്നവർ വരെ ഈ ആശങ്കയുടെ നിഴലിലാണ്. എന്നാൽ ഹോട്ടൽ ഭക്ഷണം മാത്രമല്ല വീടുകളിൽ തന്നെയുള്ള ചില ശീലങ്ങൾ ഭക്ഷ്യവിഷബാധ വരുത്തിവച്ചേക്കാം എന്ന് പറയുകയാണ് ഡോക്ടറും സാമൂഹ്യപ്രവർത്തകയുമായി ഷിനു ശ്യാമളൻ. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലാണ് ഷിനു ഇക്കാര്യം വിവരിക്കുന്നത്.
ചോറ് അമിതമായി ഉണ്ടാക്കിയതിന് ശേഷം ബാക്കിവരുമ്പോൾ പിന്നീട് ചൂടാക്കിയും ഫ്രിഡ്ജിൽ വച്ചുമൊക്കെ കഴിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് ഷിനുവിന്റെ മുന്നറിയിപ്പ്. “ഈ അടുത്ത് ഭക്ഷ്യവിഷഭാധ വളരെയധികം കൂടിവരുന്നുണ്ട്. നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങേണ്ട ഒരു പ്രധാന കാര്യമുണ്ട്. ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ഇത് വീണ്ടും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന രീതി നിർത്തുക. അല്ലെങ്കിൽ ഹോട്ടലിൽ നിന്നൊക്കെ ഫ്രൈഡ് റൈസോ ചോറോ വാങ്ങി ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന സമ്പ്രദായം നിർത്തുക. കാരണം അരിയിൽ പൊതുവെ ബാസിലസ് സിറിയസ് എന്നുപറയുന്ന ഒരു ബാക്ടീരിയയുടെ ബീജകോശങ്ങൾ ഉണ്ടാകും. ഒരുപാട് വേവിച്ചുകഴിഞ്ഞാലും ഇതിന്റെ ബീജകോശങ്ങൾ അതിൽതന്നെയുണ്ടാകാം. ചോറ് വെന്തതിന് ശേഷം കുറേനേരം റൂം ടെംപറേച്ചറിൽ പുറത്തിരുന്നാലോ അല്ലെങ്കിൽ ഇത് വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുമ്പോഴോ ബീജകോശങ്ങൾ അതിൽ നിന്ന് വീണ്ടും മുളച്ചുപൊന്താം. അത് ഒരു വിഷാംശം പോലെയാണ്. നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമുക്ക് ഛർദി ഉണ്ടാകാം. കഴിവതും ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ചൂടാക്കി ഉപയോഗിക്കുന്നതുപോലും അത്ര സുരക്ഷിതമല്ല”, ഷിനു പറഞ്ഞു.
The post ‘ഭക്ഷ്യവിഷബാധ ചോറിൽ നിന്നും ഉണ്ടാകാം, ഫ്രിഡ്ജിൽ വച്ചും ചൂടാക്കിയും കഴിക്കുന്നത് നിർത്താം’ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]