
കോഴിക്കോട്: മലബാർ കലാസാഹിത്യവേദിയുടെയും കോഴിക്കോട് ചലച്ചിത്രക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജയൻ എവർഷൈൻ ഹീറോ അവാർഡ് വിതരണംചെയ്തു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് അംബികാ മോഹന് സമർപ്പിച്ചു.
അനുസ്മരണച്ചടങ്ങ് സാഹിത്യകാരൻ ശത്രുഘ്നൻ ഉദ്ഘാടനംചെയ്തു. സമദ് മങ്കട അധ്യക്ഷനായി. ഗിരീഷ് പെരുവയൽ, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
സിനിമാ സീരിയൽ രംഗത്തുനിന്ന് സനൽ കൃഷ്ണ (ടെലിവിഷൻ), രാജേഷ് മല്ലർകണ്ടി (ചലച്ചിത്ര നവാഗതപ്രതിഭ), ഷിംഞ്ജിത്ത് ശിവൻ (സംഗീത സംവിധായകന്), ശ്രീകാന്ത് കൃഷ്ണമൂർത്തി (ഗായകൻ), പോൾസൺ പാവറട്ടി (ഷോർട്ട് ഫിലിം വെബ് സീരീസ്) എന്നിവർക്കും അവാർഡുകൾ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]