
ഏ.കെ ശ്രീകുമാർ
എരുമേലി: മണ്ഡലകാലത്ത് അയ്യപ്പഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ കോട്ടയത്തെ പ്രമുഖ സ്വർണ്ണക്കട ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്യാൻ
എരുമേലിയിലേക്ക് നലകിയ തുണി സഞ്ചികൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടി
എന്നാൽ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ എരുമേലി സി.ഐക്കും , എസ് ഐക്കും, പങ്കില്ലെന്ന സൂചനയും തേർഡ് ഐ ന്യൂസിന്റെ അന്വേഷണത്തിൽ മനസിലായി.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരികയും ഇത് വനത്തിലടക്കം വലിച്ചെറിയുകയും ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇവ ഭക്ഷിച്ച് വന്യമൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്.
ഇതിനെ തടയാനായാണ് ശബരിമലയിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് കർശന നിയന്തണമുണ്ടായിരുന്നത് . ഇതിൻ്റെ ചുവടുപിടിച്ചാണ് വൻ അഴിമതി നടന്നത് .
മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഇത്തവണ ശബരിമലയിൽ ഉണ്ടായത്. തിരക്ക് കൂടിയ സാഹചര്യത്തിലും വളരെ ഭംഗിയായി ശബരിമല ദർശനത്തിന് കുറ്റമറ്റ രീതിയിലുള്ള സൗകര്യവും സുരക്ഷയുമൊരുക്കാൻ കേരള പോലീസിന് സാധിച്ചിരുന്നു. യാതൊരു പരാതിയുമില്ലാതെ അങ്ങേയറ്റം ഭംഗിയായി തന്നെയാണ് പോലീസ് ഉത്തരവാദിത്വം നിറവേറ്റിയത്. എന്നാൽ എരുമേലിയിലെ ഈ പേരുദോഷം കേരള പോലീസിന് തീരാകളങ്കമായി മാറുകയാണ്.
The post പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ എരുമേലിയിൽ അയ്യപ്പഭക്തതരെ കൊള്ളയടിച്ച് ലക്ഷങ്ങൾ തട്ടി; കോട്ടയത്തെ പ്രമുഖ സ്വർണ്ണക്കട ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്യാൻ നൽകിയ ഒരു ലക്ഷം തുണി സഞ്ചികൾ വിലയ്ക്ക് മറിച്ചുവിറ്റു; തട്ടിപ്പ് നടത്തിയത് പുണ്യം പൂങ്കാവനത്തിന്റെ ചാർജുള്ള എരുമേലി സ്റ്റേഷനിലെ പോലീസുകാരനും നെടുംങ്കുന്നം സ്വദേശിയായ റിട്ടയേർഡ് എസ്ഐയും ചേർന്ന്; നടത്തിയത് ലക്ഷങ്ങളുടെ തീവെട്ടികൊള്ള appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]