
ആലപ്പുഴ: ആലപ്പുഴ മാരൻകുളങ്ങരയിൽ വാഹനാപകടത്തിൽ 2 മരണം. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. ഒൻപതരക്ക് ശേഷമാണ് അപകടമുണ്ടായത്. കലവൂർ പ്രീതികുളങ്ങര ഭാഗത്താണ് സംഭവം. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 2 പേരാണ് മരിച്ചത്. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം രജീഷ്, ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവർക്കാണ് ദാരുണാന്ത്യം.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗതയിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. വാഹനം മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Last Updated Jul 28, 2024, 10:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]