
കേരളത്തിലും മികച്ച സ്വീകാര്യതയുമായി ധനുഷ് ചിത്രം രായൻ. സംവിധാനവും ധനുഷ് നിര്‍വഹിച്ച് വന്ന ചിത്രമാണ് രായൻ. വേഷപ്പകര്‍ച്ചയാല്‍ ധനുഷ് വിസ്മയിപ്പിക്കുന്നു ഒരു ചിത്രവുമാണ് രായൻ. കേരളത്തില്‍ നിന്ന് രായൻ 1.93 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചതെ വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയാകും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കുക്കായിട്ടാണ് രായൻ സിനിമയില്‍ ധനുഷെത്തിയിരിക്കുന്നത്. ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര് റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.
Last Updated Jul 28, 2024, 5:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]