
പ്രകോപനം ഉണ്ടാക്കുന്നവരെ സർക്കാർ സംരക്ഷിക്കുന്നു, മൂവാറ്റുപുഴയിലെ സംഭവത്തിനുപിന്നിൽ മതതീവ്രവാദ ചിന്താഗതിക്കാർ ; ഹിന്ദു-ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തൃശ്ശൂർ: സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി നൽകിയില്ലെന്ന പേരിൽ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. മൂവാറ്റുപുഴയിൽ സംഭവിച്ചതും ഇതു തന്നെയാണ്. ഇടതുപക്ഷവും കോൺഗ്രസും ഇവരെ പിന്തുണക്കുകയാണ്. അവരുടെ വിദ്യാർത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാധിപത്യം അടിച്ചേൽപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുസ്ലീം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചാൽ ബിജെപി സംരക്ഷണം ഒരുക്കും. മൂവാറ്റുപുഴയിലുണ്ടായ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]