
തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരുന്നു ഹനുമാൻ. ഹനുമാൻ ആഗോളതലത്തില്‍ ആകെ 350 കോടിയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഹനുമാന്റെ ഹിന്ദി പതിപ്പ് നേടിയ കളക്ഷനും അമ്പരപ്പിക്കുന്നതാണ്. ഹനുമാൻ ജാപ്പനീസ് സബ്ടൈറ്റിലോടെയെത്തുന്നു എന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്.
ഒക്ടോബര്‍ നാലിനായിരിക്കും ജപ്പാനില്‍ ഹനുമാൻ സിനിമ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വൻ വിജയമായ ഹനുമാന്റെ ഒരു ട്രെയിലറും പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിക്കുന്നു. തേജ സജജയാണ് ഹനുമാനിലെ നായകൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും.
അമൃത നായര്‍ തേജ സജ്ജയുടെ ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്ജൻ റെഢിയാണ് ഹനുമാൻ സിനിമയാണ് നിര്‍മാണം.
തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയാകര്‍ഷിച്ച താരം തേജ സജ്ജയ്ക്ക് ഹനുമാൻ പൊൻതൂവലായി . തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.
<
Last Updated Jul 28, 2024, 3:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]