

First Published Jul 27, 2024, 6:49 PM IST
കാന്‍ഡി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റിയാന്‍ പരാഗ് പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമില്ല. യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരാകുന്ന ടീമില്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.
ബൗളിംഗ് നിരയില്‍ അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്. റിയാന്‍ പരാഗ് ടീമിലെത്തിയപ്പോള്‍ ഓള് റൗണ്ടറായി ലോകകപ്പില്‍ കളിച്ച ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പേസര്‍ ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും സഞ്ജുവിനു പുറമെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല.
പുതിയ നായകന് സൂര്യകുമാര്‍ യാദവിനും പുതിയ കോച്ച് ഗൗതം ഗംഭീറിനും കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിന്ന്. പുതിയ നായകന് ചരിത് അസലങ്കക്ക് കീഴിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളാണുള്ളത്.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, കുസൽ പെരേര, കമിന്ദു മെൻഡിസ്, ചരിത് അസലങ്ക(സി), വണിന്ദു ഹസരംഗ, ദസുൻ ഷനക, മഹേഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, റിയാൻ പരാഗ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Last Updated Jul 27, 2024, 6:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]