
ചെന്നൈ: നടൻ പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യാഴാഴ്ച പുറത്തുവിട്ടു. റൗഡി പിക്ചേര്‍സിന്റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
“ലവ് ഇൻഷുറൻസ് കമ്പനി. ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് LIK. ജന്മദിനാശംസകൾ പ്രദീപ് രംഗനാഥന് ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ജന്മദിനമായിരിക്കട്ടെ” നയന്‍താര പങ്കിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ക്യാപ്ഷനില്‍ കുറിച്ചു.
വിചിത്രമായ വസ്ത്രം ധരിച്ചാണ് പ്രദീപ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളും മറ്റും നിറയുന്ന ഒരു ഫ്യൂച്ചറിസ്റ്റ് സിറ്റിയുടെ പാശ്ചത്തലമാണ് ചുറ്റിലും. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ലവ് ഇൻഷുറൻസ് കമ്പനിയിൽ എസ്.ജെ.സൂര്യ, കൃതി ഷെട്ടി, യോഗി ബാബു, മുഹമ്മദ് റസൂൽ, ഗൗരി ജി. കിഷൻ, ഷാര, സീമാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ലിയോ ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്. 2019ല്‍ കോമാളി എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ്. ലവ് ടുഡേ (2022) എന്നീ ചിത്രങ്ങളിലൂടെയാണ് നായകനായി എത്തിയത്. 2022ലെ തമിഴിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലവ് ടുഡേ.
നേരത്തെ ലൗവ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് എന്ന പേരാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പേരില്‍ നിയമ പ്രശ്നം വന്നപ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി അഥവ ലൈക് എന്നതിലേക്ക് പേര് മാറ്റിയത്.
Last Updated Jul 25, 2024, 2:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]