
റോഡ് മുറിച്ച് കടക്കവെയുള്ള ചെറിയ ചില അശ്രദ്ധകള്‍ വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഇരുവശവും നോക്കി, മറ്റ് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വേണം റോഡ് മുറിച്ച് കടക്കാനെന്ന് മുതിര്‍ന്നവര്‍ എത്ര ഉപദേശിച്ചാലും അശ്രദ്ധമായാണ് പലപ്പോഴും കുട്ടികള്‍ റോഡ് മുറിച്ച് കടക്കുക. ഒരു നിമിഷത്തെ ശ്രദ്ധ നമ്മുടെ ജീവന് തന്നെ സുരക്ഷയേകും. അത്തരം ഒരു അപകട മുഖത്ത് നിന്നും ട്രക്ക് ഡ്രൈവറുടെ ഒരു നിമിഷത്തെ തീരുമാനം രക്ഷിച്ചത് ഒരു കൊച്ച് കുട്ടിയുടെ ജീവനായിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ആളുകളുടെ ചങ്കിടിപ്പ് കൂട്ടി.
‘ട്രക്കിന്റെ എമർജൻസി ബ്രേക്കുകൾ ഒരു ആൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു ബസില്‍ വന്നിറങ്ങിയ രണ്ട് കുട്ടികള്‍ റോഡിന്റെ എതിര്‍വശത്ത് നിന്നും വാഹനം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് എതിര്‍വശത്ത് നിന്നും ഒരു ട്രക്ക് കുതിച്ചെത്തിയത്. മുന്നില്‍ ഓടിയിരുന്ന ചെറിയ കുട്ടി പാഞ്ഞ് വന്ന ട്രക്കിന് മുന്നിലേക്ക് ചെല്ലുന്നതും ട്രക്ക് ഡ്രൈവര്‍ തന്റെ ബ്രേക്ക് ആഞ്ഞ് ചവിട്ടിയതും ഒരുമിച്ചായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വീഡിയോ വളരെ വേഗം കാഴ്ചക്കാരുടെ ശ്രദ്ധ നേടി. നിമിഷാര്‍ദ്ധം കൊണ്ട് തീരുമാനമെടുത്ത ട്രക്ക് ഡ്രൈവറെ നിരവധി പേര് അഭിനന്ദിച്ചു. ഒപ്പം അപകടം കണ്മുന്നില് കണ്ട് നിശ്ചലനായി നില്‍ക്കാതെ മുന്നോട്ട് ഓടി മാറാന്‍ ശ്രമിച്ച കുട്ടിയുടെ ധൈര്യത്തെയും ചിലര്‍ എടുത്ത് പറഞ്ഞു. ‘ട്രക്ക് ഡ്രൈവര്‍ക്ക് പ്രത്യേക സല്യൂട്ട്. ട്രക്ക് വളരെ അടുത്തായിരുന്നു’ ഒരു കാഴ്ചക്കാരന് എഴുതി. ‘അത്ഭുതങ്ങൾ ശരിക്കും നിലവിലുണ്ട്, നമ്മള് അവയിൽ വിശ്വസിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ‘കൊള്ളാം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ ബ്രേക്ക്! ഭാഗ്യവാനായ കൊച്ചുകുട്ടി. ഇത് അവനും അവന്റെ സുഹൃത്തിനും ഒരു നല്ല പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ മറ്റൊരു കാഴ്ചക്കാരനെഴുതി.
Last Updated Jul 25, 2024, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]