
പാരീസ്: ടെന്നീസിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസങ്ങളിലൊരാളാണ് റാഫേൽ നദാൽ. ഈ ഒളിംപിക്സോടെ തന്റെ ഇതിഹാസ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് നദാൽ. പരുക്കുകളുടെ പരമ്പരകൾ വില്ലനായപ്പോൾ ഇഷ്ട കോർട്ടിൽ നിന്ന് കണ്ണീരോടെ മടങ്ങേണ്ടി വന്ന റാഫേൽ നദാൽ പാരീസ് ഒളിംപിക്സിലൂടെ ലക്ഷ്യമിടുന്നത് തന്റെ മൂന്നാം ഒളിംപിക്സ് സ്വർണ്ണം.ഒപ്പം കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിലെ പുറത്താകലിന് ഒരു പകരം വീട്ടലും.
പാരീസ് ഒളിംപിക്സ് തന്റെ അവസാന ഒളിംപിക്സ് മത്സരമായിരിക്കും എന്ന് വ്യക്തമാക്കിയ നദാൽ പാരീസ് ഒളിംപിക്സിന് തയ്യാറെടുക്കുന്നതിനായി ഇത്തവണത്തെ വിംബിൾഡണിൽ മത്സരിച്ചിരുന്നില്ല. 14 തവണ കിരീടം ഉയർത്തിയ റോളണ്ട് ഗാരോസിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ മടങ്ങി വരവിനാണ് ആരാധകരും കാത്തിരിക്കുന്നത്.
രണ്ട് വിംബിൾഡൺ കിരീടങ്ങൾ, നാല് യുഎസ് ഓപ്പൺ വിജയങ്ങൾ, രണ്ട് ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫികൾ, മൊത്തം 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. എങ്കിലും ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ അലക്സാണ്ടർ സ്വരേവിനോട് പരാജയപ്പെട്ട് നദാൽ പുറത്തായത് ആരാധകരെയടക്കം ഞെട്ടിച്ചിരുന്നു. നിലവിൽ ലോക റാങ്കിങ്ങിൽ 261 സ്ഥാനത്താണ് മുൻ ലോക ചാമ്പ്യൻ.
2022ലാണ് നദാല് ഇവിടെ അവസാനമായി കിരീടം നേടിയത്. പാരീസ് ഒളിംപിക്സ് മെഡൽ നേട്ടത്തോടെ കളിമൺ വേദിയോട് നദാൽ വിടപറയുമോ എന്നാണ് ടെന്നീസ് ലോകം ഉറ്റുനോക്കുന്നത്. 2008ലെ ബീജിംഗ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2018 -ലെ റിയോ ഒളിംപിക്സിൽ മാർക്ക് ലോപ്പസിനൊപ്പം ഡബിൾസ് സ്വർണവും സ്പാനീഷ് താരം നേടിയിട്ടുണ്ട്. ഇത്തവണ സിംഗിൾസിലും ഡബിൾസിലും മത്സരിക്കുന്ന 38 കാരനായ നദാലിന് കാർലോസ് അൽക്കാരസാണ് ഡബിൾസിൽ പങ്കാളി.
Last Updated Jul 24, 2024, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]