
വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ പിതാവിനും മകനും അയൽക്കാരുടെ ക്രൂരമർദ്ദനം. മുൻ നേവി ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മകനുമാണ് മർദ്ദനം ഏറ്റത്. കൊച്ചി കടവന്തറയിലാണ് സംഭവം നടന്നത്. പിതാവിനെയും മകനെയും മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. സംഭവത്തിൽ സൗത്ത് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.
ഈ മാസം 13നാണ് സംഭവം നടന്നത്. ഫ്ലാറ്റിൽ താമസക്കാരായ പിതാവും മകനും കഴിഞ്ഞദിവസം നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അയൽക്കാരുടെ വീടിന് മുൻപിലെത്തിയപ്പോൾ കുരച്ചിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും മർദനത്തിലേക്ക് കലാശിക്കുകയുമായിരുന്നു. അസഭ്യം പറയുകയും അതിക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അവിഷേക് ഘോഷ് റോയ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
Read Also:
സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു സ്ത്രീയ്ക്കും രണ്ടു പുരുഷന്മാർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഹരികുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഒളിവിലാണെന്നാണ് വിവരം. മർദനമേറ്റ അവിഷേക് ഘോഷ് റോയിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlights : Father and son brutally beaten by neighbor in Kochi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]