
വാഷിങ്ടൺ: 11 കാരിയായ വിദ്യാർഥിയെ ശല്യം ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം. മുൻ സൗത്ത് കരോലിന എലിമെൻ്ററി സ്കൂൾ അധ്യാപകനും ടീച്ചർ ഓഫ് ദി ഇയർ പുരസ്കാര ജേതാവുമായ ഡിലൻ റോബർട്ട് ഡ്യൂക്സിനെയാണ് അറസ്റ്റ് ചെയ്തത്. 11 വയസ്സുള്ള വിദ്യാർഥിക്ക് 60ഓളം പ്രണയലേഖനങ്ങൾ നൽകുകയും പള്ളിയിലടക്കം പിന്തുടർന്നതായും പൊലീസ് പറയുന്നു. കുട്ടിയെ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചതായും പൊലീസ് പറയുന്നു. ഈ വർഷത്തെ വേനൽക്കാല അവധിക്ക് മുമ്പ് ഓരോ ദിവസവും ഒരു കത്ത് അടങ്ങിയ ബോക്സ് ഡ്യൂക്ക്സ് പെൺകുട്ടിക്ക് നൽകിയതായി അധികൃതർ പറഞ്ഞു. കുട്ടി ഇയാൾ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് മാറാൻ തീരുമാനിച്ചതോടെ കുട്ടി പോകുന്ന പള്ളിയിലും പിന്തുടർന്നെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്ന് കുട്ടിയുടെ ഫോട്ടോകൾ കണ്ടെത്തി. ഡ്യൂക്ക്സിനെ സ്റ്റാക്കിങ് കുറ്റം ചുമത്തി ആൻഡേഴ്സൺ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ബോണ്ടിൽ വിട്ടയച്ചു. 50,000 ഡോളർ ജാമ്യമായി നിശ്ചയിക്കുകയും പുറത്തിറങ്ങിയാൽ ഇരയുമായോ അവളുടെ കുടുംബവുമായോ ഒരു ബന്ധവും പാടില്ലെന്നും വ്യവസ്ഥ ചെയ്തു. അധ്യാപകന് ജാമ്യം നൽകിയതിൽ എതിർപ്പുമായി രംഗത്തെത്തി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]