
മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
തീ പടർന്നത് കണ്ട ഉടനെ ഓടിച്ചിരുന്നയാൾ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ അത്യാഹിതം ഉണ്ടായില്ല. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. എൻജിൻ ഭാഗത്തേക്ക് അധികം തീ പടർന്നിട്ടില്ല. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
Last Updated Jul 13, 2024, 1:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]