
സ്വന്തം ലേഖിക
കൊച്ചി: വൈപ്പിന്‍ ഞാറക്കലില്‍ ഒന്നരവര്‍ഷം മുൻപ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണ്മാനില്ലെന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബര്‍ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് സജീവന് പൊലീസിന് നല്കിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങള്‍ സജീവനുണ്ടായിരുന്നു.
ഒക്ടോബര്‍ 16 ന് രമ്യയുമായി വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി. പകല്‍ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.
‘വഴക്കിട്ട് അമ്മ മറ്റൊരാളുടെ കൂടെ പോയി’ എന്നാണ് അമ്മയെ അന്വേഷിച്ച മക്കളോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ രമ്യയെ അന്വേഷിച്ച ബന്ധുക്കളോടും അയല്‍വാസികളോടും അവര്‍ ബാംഗ്ലൂര്‍ പഠിക്കാന്‍ പോയെന്നും പറഞ്ഞു.
മക്കളുടെ സംസാരത്തില്‍ പിന്നീടാണ് സംശയം തോന്നിയതെന്നും മക്കള്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും സഹോദരന് വിശദീകരിച്ചു. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബംഗ്ലൂരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവന് മറുപടി നല്‍കിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളില്‍ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു.
ഇതോടെ സജീവന് ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ ഒരു പരാതി നല്കി. പത്തനംതിട്ടയിലെ നരബലി കേസുകള്‍ പുറത്ത് വന്ന സമയത്ത് പൊലീസ് മിസിംഗ് കേസുകളില്‍ കാര്യമായ അന്വേഷണം നടത്തി.
ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്.
The post സജീവന് രമ്യയെ സംശയം; വാക്കുതര്‍ക്കത്തിനിടെകഴുത്തില്‍ കയര്‍ കുരുക്കി കൊന്നത് 2021 ഒക്ടോബര്‍ 16 ന്; കുഴിച്ച് മൂടിയത് വീട്ടുമുറ്റത്ത്; ബന്ധുക്കളോട് പറഞ്ഞത് ബാംഗ്ലൂരിൽ പഠിക്കാൻ പോയെന്ന്; വൈപ്പിന്‍ ഞാറക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]