
മാന്നാർ : ആലപ്പുഴ മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു ഉണ്ടായ അപകടത്തെ ടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുട്ടമ്പേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ (രാജ് ഭവൻ) രാജേഷ് കുമാറിന്റെ മകൻ പൃഥ്വിരാജ് (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബൈക്ക് ഓടിച്ചിരുന്ന കുരട്ടിക്കാട് കൊച്ചു കടമ്പാട്ടുവിളയിൽ അജിത്തിന്റെ മകൻ പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടുകൂടി മരണം സംഭവിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ് : രാജി രാജേഷ്, സഹോദരൻ : രാംരാജ്
Last Updated Jul 12, 2024, 2:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]