
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അൽ സൈദ് ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്വകാര്യ സന്ദര്‍ശനമാണെന്നാണ് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
Read Also –
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കറ്റ്
മസ്കറ്റ്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കറ്റ്. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്‍ തലസ്ഥാനം ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്. മലിനീകരണ സൂചികയിൽ മസ്കറ്റ് മികച്ച റേറ്റിങ് ആണ് നേടിയത് (36.2 സ്കോർ). ഇസ്ലാമാബാദ് (മൂന്ന്), ടോക്യോ(നാല്), അന്റാലിയ (അഞ്ച്) എന്നിങ്ങനെയാണ് ആദ്യ അഞ്ചിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
Last Updated Jul 8, 2024, 6:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]