
എയര്‍പോര്‍ട്ട് ജോലി ആഗ്രഹിക്കുന്നവർക്ക് കൈ നിറയെ അവസരങ്ങൾ..75,000 രൂപ ശമ്പളത്തിൽ ജോലി നേടാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അവസരം, അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 12
എയര്‍പോര്‍ട്ട് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് (AIASL) കീഴിൽ നിരവധി ഒഴിവുകൾ.
ടെർമിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് നിയമനം. ആകെ 3256 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ അറിയാം.
ടെര്‍മിനല്‍ മാനേജര്‍ -3, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജർ-30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ 101, റാംപ് മാനേജർ-2, ഡെപ്യൂട്ടി റാംപ് മാനേജർ-6, ഡ്യൂട്ടി മാനേജർ-40, ജൂനിയർ ഓഫീസർ-91, ഡെപ്യൂട്ടി ടെർമിനൽഡ് മാനേജർ-3, പാരാമെഡിക്കല്‍ കം കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-3, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-406, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ-2216, യൂട്ടിലിറ്റി ഏജന്റ്-22 എന്നിങ്ങനെയാണ് ഒഴിവുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രായപരിധി
ടെര്‍മിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, റാമ്ബ് മാനേജര്‍, ഡെപ്യൂട്ടി റാമ്ബ് മാനേജര്‍ എന്നിവർക്ക് 55 വയസാണ് പ്രായപരിധി. ഡ്യൂട്ടി ഓഫീർക്ക് 50 ഉം ജൂനിയർ ഓഫീസർ കാർഗോയ്ക്ക് 37 ഉം, ജൂനിയർ ഓഫീസർ ടെക്നിക്കല്‍, റാംപ് ഓഫീസർ തുടങ്ങിയ തസ്തികകള്‍ക്ക് 28 വയസുമാണ് പ്രായപരിധി.
ടെർമിനല്‍ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനല്‍ മാനേജർ-60,000 രൂപ,ഡ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ് 29,760 എന്നിങ്ങനെയാണ് ശമ്പളം
ജൂലൈ 12 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനാകുക. ഓരോ തസ്തികകളുടേയും യോഗ്യത, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ക്ക്-
വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്-
https://www.aiasl.in/resources/Recruitment%20Advertisement%20for%20Mumbai%20Station.pdf
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]