
കൊച്ചി: ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അഡിയോസ് അമിഗോ’യിലെ ആദ്യ ഗാനം ‘മണ്ണേ നമ്പി’ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി യുവ ഗായകൻ ഡബ്സി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന ചിത്രം ഈ ഓഗസ്റ്റ് 15 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ‘അഡിയോസ് അമിഗോ’ സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസർ സംവിധാനം ആണ്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന “അഡിയോസ് അമിഗോ”,
ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ്.
‘കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക്’ ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു
അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്മെന്റ്.
Last Updated Jul 7, 2024, 1:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]