

കാട്ടാന ആക്രമണം; ബൈക്ക് തകർത്ത് എടുത്തെറിഞ്ഞു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിതുര-ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ബൈക്കിൽ വിതുരയിൽ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബൈക്കിലെത്തിയ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത ആനയെ കണ്ടതിന് പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. ആന കാടുകയറിയ ശേഷം വനം വകുപ്പെത്തി ദമ്പതികളെ ബോണക്കാട് എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]