
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. ഇത് രണ്ടാമത്തെ തവണയാണ് സ്പർജൻ കുമാർ സിറ്റി കമീഷണറാകുന്നത്. നിലവിലെ കമ്മീഷണർ നാഗരാജു പൊലീസ് കൺട്രഷൻ കോർപ്പറേഷൻ എംഡിയാകും. ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം കെ എസ് യു പ്രവർത്തകർ തടഞ്ഞതിൽ മന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ചുമതല മാറ്റം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ അങ്കിത് അശോകിന് സ്പെഷ്യൽ ബ്രാഞ്ചിൽ നിയമനം നിയമനം നൽകി. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. ഡിജിപി സഞ്ചീബ് കുമാർ പട് ജോഷി മനുഷ്യാവകാശ കമ്മീഷൻ ഇൻവസ്റ്റിഗേഷൻ ഡയറക്ടറാകും. പി. പ്രകാശ് ക്രൈംബ്രാഞ്ച് കോഴിക്കോട് സോൺ ഐജിയാകും.
Last Updated Jul 4, 2024, 11:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]