

നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേടില്‍ മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍ ; കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റ് ; 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ആവശ്യപ്പെട്ടതായി കണ്ടെത്തല്‍
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേടില്‍ മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന് സിങ് പിടിയിലായത്. കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത്
ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് സ്വകാര്യ സ്കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ഇയാള്‍ ആവശ്യപ്പെട്ടതായാണ് കണ്ടെത്തല്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹസാരി ബാഗിലെ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന് ഉള് ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തി. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയും എഐഎസ്എഫും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]