
അഗസ്ത്യ മലനിരകള്‍ക്ക് താഴെ, ഉറക്കം നഷ്ടമായ ഒരുകൂട്ടം ആത്മാക്കൾ ജീവിക്കുന്ന ബോണക്കാട് എന്ന താഴ്വരയുടെ കഥ.
അഗസ്ത്യ മലനിരകള്‍ക്ക് താഴെ, ഉറക്കം നഷ്ടമായ ഒരുകൂട്ടം ആത്മാക്കൾ ദുരിതജീവിതം നയിക്കുന്ന ബോണക്കാട് എന്ന താഴ്വരയുടെ കഥ.
തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്ക്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം. അഗസ്ത്യകൂടത്തിന്റെ ബേസ് ക്യാംപ്.
രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടമുണ്ടാക്കി.പണിയെടുക്കാൻ പല ദേശങ്ങളില്‍ നിന്നും പാവപ്പെട്ട തൊഴിലാളികളെ ഈ മലയിടുക്കിലെത്തിച്ചു.
രാജാവിനെയും സായിപ്പിനെയും ജനം നാടുകടത്തി. മുംബൈക്കാരായ ബെന്‍സാലി ഗ്രൂപ്പിന്റെ കൈകളിൽ തോട്ടം. 1200 ഹെക്ടറോളം തേയില, 110 ഏക്കര്‍ റബ്ബര്‍, 80 ഏക്കറോളം ഏലം, കുരുമുളക് കൃഷികള്‍.
1990കളുടെ പകുതിയോടെ കമ്പനിയിൽ പ്രതിസന്ധി. തൊഴിലാളികളുടെ ശമ്പളവും പ്രൊവിഡന്റ് ഫണ്ടും മുക്കി.ബാങ്കില്‍ നിന്നും എസ്റ്റേറ്റുടമ മുന്നൂറു കോടിയോളം കടം.കമ്പനി മുച്ചൂടും തകര്‍ന്നു.
തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പിഎഫ് തുകയില്‍ ഒരു പൈസപോലും 1998 മുതല്‍ കമ്പനി ട്രഷറിയില്‍ അടച്ചിട്ടില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് പിഎഫും ഗ്രാറ്റുവിറ്റിയുമടക്കം ലക്ഷങ്ങൾ കടം
1998 മുതല്‍ തൊഴിലാളികള്‍ക്ക് കൂലിയില്ലാത്ത ജോലി. ശമ്പളം ഇന്നോ നാളെയോ ലഭിക്കുമെന്ന പ്രതീക്ഷ. 2000 വരെ ഈ രീതി തുടര്‍ന്നു. 2001 ഓടെ കമ്പനി അടച്ചുപൂട്ടി മാര്‍വാഡി സ്ഥലംവിട്ടു.
ഒരു ഗതിയും പരഗതിയുമില്ലാത്ത തൊഴിലാളികൾ ഈ മലയിടുക്കിൽ കുടുങ്ങി. സ്വന്തമായി ഒന്നുമില്ലാത്തവര്‍.അവര്‍ക്ക് ചുറ്റും കാടും മരങ്ങളും കൂർത്ത നിശബ്ദതയും നശിച്ച തേയിലത്തോട്ടവും മാത്രം.
നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയ പറയുന്ന ബോണക്കാട്ടെ പ്രേത ബംഗ്ലാവ്. പക്ഷേ ഇതെല്ലാം വെറും കള്ളക്കഥകളെന്ന് നാട്ടുകാർ.
സ്കൂള്‍, ആശുപത്രി, പോസ്റ്റ് ഓഫീസ്, മൊബൈല്‍ ടവര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ദിവസം രണ്ടു നേരം വന്നു പോകുന്ന കെഎസ്ആര്‍ടിസി ബസ് മാത്രം പുറംലോകവുമായുള്ള ബന്ധം.
സംസ്ഥാന വനം വകുപ്പിന്റെ അനുവാദത്തോടെ മാത്രമേ ഈ പ്രദേശത്തേക്ക് പോകാൻ സാധിക്കൂ. ബോണക്കാട് ബേസ് ക്യാംപിൽ വനം വകുപ്പ് അനുവദിച്ചാൽ താമസിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]