
നിക്കോളായ് സച്ദേവുമായുള്ള വിവാഹത്തിന്റെ തിരക്കുകളിലാണ് നടി വരലക്ഷ്മി ശരത്കുമാർ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് വരലക്ഷ്മിയും നിക്കോളായിയും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഒരു സെൽഫിയും ഇതിലടങ്ങിയിരിക്കുന്നു.
നടൻ ശരത്കുമാറിൻ്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി പറഞ്ഞു.
“ഞങ്ങളെ വളരെ ഊഷ്മളമായി സ്വാഗതംചെയ്തതിന് നന്ദി. തിരക്കുകൾക്കിടയിലും വിലയേറിയ സമയം ഞങ്ങൾക്കായി ചെലവഴിച്ചതിന് നന്ദി. ഇതൊരു ബഹുമതി തന്നെയാണ്. ഈ കൂടിക്കാഴ്ച സാധ്യമാക്കിയതിന് അച്ഛൻ ശരത്കുമാറിനോട് നന്ദി പറയുന്നു.” വരലക്ഷ്മി കൂട്ടിച്ചേർത്തു.
വരലക്ഷ്മിയും കുടുംബവും ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖരെ നേരിട്ടാണ് വിവാഹം ക്ഷണിക്കുന്നത്. നേരത്തേ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, രജനികാന്ത്, ഐശ്വര്യ രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടുന്നു.
ഈ വർഷം മാർച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റാണ് പ്രതിശ്രുത വരനായ നിക്കോളായ് സച്ച്ദേവ്. ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]