
തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും തെലുങ്കിലെ ജനപ്രിയനായ യുവതാരവുമാണ് അല്ലു സിരീഷ്. ബഡ്ഡി എന്ന ചിത്രമാണ് സിരീഷിന്റേതായി വരാനിരിക്കുന്നത്. മലയാളി താരം അജ്മൽ അമീറാണ് ബഡ്ഡിയിലെ വില്ലൻവേഷത്തിലെത്തുന്നത്. ബഡ്ഡിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സിരീഷിനെക്കുറിച്ച് അജ്മൽ പറഞ്ഞ ഒരു കാര്യം ഒരേസമയം കൗതുകത്തിനും ട്രോളുകൾക്കും ഇടയാക്കിയിരിക്കുകയാണ്.
അല്ലു സിരീഷിനെ ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിനോട് ഉപമിച്ചിരിക്കുകയാണ് അജ്മൽ അമീർ. ടോം ക്രൂസിനൊപ്പം അഭിനയിക്കുന്നതുപോലെയാണ് സിരീഷ് എതിരെ നിൽക്കുമ്പോൾ തോന്നിയിട്ടുള്ളതെന്നാണ് അജ്മൽ പറഞ്ഞത്. അജ്മലിന്റെ ഈ ഉപമ കുറച്ച് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.
“ബഡ്ഡിയിൽ എനിക്കും സിരീഷിനും കുറേ സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. അദ്ദേഹം എതിരെ നിൽക്കുമ്പോൾ ടോം ക്രൂസ് വന്ന് നിൽക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. സിരീഷിനെ ഒന്നുനോക്കൂ, അദ്ദേഹത്തിന് ടോം ക്രൂസിന്റെ ഛായയില്ലേ?” അജ്മൽ അമീർ ചോദിച്ചു. അജ്മലിന്റെ ഉപമ കുറച്ചുകടന്നുപോയില്ലേ എന്നാണ് ഏവരും ഒരേസ്വരത്തിൽ ചോദിക്കുന്നത്.
സാം ആന്റൺ ആണ് ബഡ്ഡി തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്. ഫാന്റസി ആക്ഷൻ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഒരു ടെഡി ബെയറാണ് മുഖ്യവേഷത്തിൽ. ഗായത്രി ഭരദ്വാജ് നായികയായെത്തുന്നു. സ്റ്റുഡിയോ ഗ്രീൻ ആണ് ചിത്രത്തിന്റെ നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]