
കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ .ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ ,മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ പറഞ്ഞു
ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു :ഇക്കാര്യത്തിലാണ് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി.സോഷ്യൽ മീഡിയയിലും തിരുവഞ്ചൂരിനെതിരെ വലിയ തരത്തിൽ പ്രചരണം ഉണ്ടായിരുന്നു
Last Updated Jun 26, 2024, 12:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]