
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയ ’12-ത്ത് ഫെയിൽ’ ചെെനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മേളയുടെ അവസാന ദിനമായ ജൂൺ 23-നാണ് ’12-ത്ത് ഫെയിലി’ൻ്റെ പ്രത്യേക പ്രദർശനം. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്തിയ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കിയിരുന്നു.
വിക്രാന്ത് മാസി ചിത്രത്തിൻ്റെ സ്ക്രീനിങ്ങിന് പങ്കെടുക്കുന്നുണ്ട്. താരം തന്നെയാണ് ചിത്രത്തിൻ്റെ പ്രദർശനത്തിൽ പങ്കെടുക്കുന്ന വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു.പി.എസ്.സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 12-ത്ത് ഫെയിൽ ഒരുക്കിയത്. കഴിഞ്ഞവർഷം ബോളിവുഡിൽ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു ചിത്രം. ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]