
റാന്നി: പത്തനംതിട്ടയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വീടിന്റെ ജനൽചില്ലുകൾ അടിച്ച് തകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. കല്ലേറിൽ ലോക്കൽ സെക്രട്ടറിക്കും പരിക്കുണ്ട്. കല്ലേറ് കൊണ്ട് ബാബുജിയുടെ കൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
ബൈക്കുകളിലെത്തിയ 15 അംഗ സംഘം വീടിന്റെ ജനൽച്ചിലുകൾ അടിച്ച് തകർത്തു. സിറ്റൌട്ടിലുണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞു. പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബാബുജിയുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു. വീട്ട്മുറ്റത്ത് എത്തിയ സംഘം എന്തോ പേര് വിളിച്ചത് കേട്ടു. പിന്നാലെ ആക്രമണമുണ്ടായെന്ന് ബാബുജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമി സംഘത്തിലെ ചിലരെ കണ്ടാലറിയാം. ആരുമായും തനിക്കൊരു പ്രശ്നവുമില്ല. പിന്നെ എന്തിനാണ് വീട് കയറി ആക്രമിച്ചതെന്ന് അറിയില്ലെന്നും ബാബുജി പറഞ്ഞു.
കടമ്മനിട്ട ആമപ്പാറയിലും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണങ്ങളിൽ മൂന്ന് ബൈക്കുകൾക്ക് കേട് പാടുകൾ സംഭവിച്ചു. ഇവിടെയും വീടിന്റെ ജനൽച്ചില്ലുകൾ അക്രമി സംഘം അടിച്ച് തകർത്തിട്ടുണ്ട്. സംഭവത്തിൽ ആറൻമുള പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
വീഡിയോ സ്റ്റോറി
Last Updated Jun 24, 2024, 8:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]