
വിജയ് സേതുപതി നായകനായ ‘മഹാരാജ’ ബോക്സ് ഓഫീസില്‍ 60 കോടി കവിഞ്ഞു. റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ട് 60 കോടിയോളമാണ് ചിത്രം വരുമാനം നേടിയിരിക്കുന്നത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷം 50 കോടി കടക്കുന്ന നാലാമത്തെ ചിത്രമാണ് മഹാരാജ. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍, അരണ്‍മനൈ എന്നീ ചിത്രങ്ങള്‍ 100 കോടി കവിഞ്ഞിരുന്നു. ശിവകാര്ത്തികേയന് നായകനായ അയലാന് 96 കോടിയാണ് വരുമാനം നേടിയത്. ആഗോള തലത്തില്‍ വൈകാതെ തന്നെ 100 കോടി ക്ലബ്ബില്‍ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍.
വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മഹാരാജയിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വിജയ് സേതുപതിയും മറ്റു അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മഹാരാജയ്ക്ക് കേരളത്തിലെ പ്രേക്ഷകര്‍ നല്കിയ ഗംഭീര വരവേൽപ്പിൽ അതിയായ സന്തോഷമുണ്ടെന്ന് നന്ദി പറഞ്ഞു.
അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും സംവിധാനവും നിതിലന് സാമിനാഥന്‍ നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷന് സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന് സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]