

കൊറിയര്‍ നഷ്ടപ്പെട്ടാല്‍ വെറും 100 രൂപ വരെ മാത്രമേ നഷ്ടപരിഹാരം നല്കാൻ കൊറിയർ കമ്പനിയ്ക്ക് ബാധ്യതയുള്ളു എന്ന് ഡിറ്റിഡിസി ; അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും എഴുതിവച്ചാല്‍ നിലനില്‍ക്കില്ല ; 35,000 രൂപ പിഴ പരാതിക്കാരന് നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി
സ്വന്തം ലേഖകൻ
അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും എഴുതിവച്ചാല്‍ നിലനില്‍ക്കില്ലെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി. പ്രമുഖ കൊറിയർ കമ്ബനിയായ ഡിടിഡിസിക്കാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഈ മുന്നറിയിപ്പ്. ആർക്കും വായിക്കാൻ കഴിയാത്ത വലിപ്പത്തില്‍ അച്ചടിച്ചിട്ടുള്ള നിബന്ധനകള്‍ ഉപഭോക്താവിന്റെ അറിയാനുള്ള അവകാശത്തെ നിഷേധിക്കലാണ്.
പരാതിക്കാരൻ ഹാജരാക്കിയ ബില്ലിലെ ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ വായിക്കാൻ കഴിയുമോയെന്ന് ഡിബി ബിനു അധ്യക്ഷനായ ബഞ്ച് കമ്ബനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ആരാഞ്ഞു. ഒടുവില്‍ ലെൻസ് ഉപയോഗിച്ച് വായിച്ചാണ് കോടതി തീരുമാനത്തില്‍ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡിടിഡിസി വഴി അയച്ച സർട്ടിഫിക്കറ്റ് ഉള്‍പ്പെടുന്ന സുപ്രധാന രേഖകള്‍ പരാതിക്കാരൻ ആവശ്യപ്പെട്ട അഡ്രസില്‍ എത്തിക്കാൻ കമ്ബനിക്ക് കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് കമ്ബനിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
തപാല്‍ ഉരുപ്പടി നഷ്ടപ്പെട്ടാല്‍ 100 രൂപ വരെ മാത്രമേ നഷ്ടപരിഹാരം നല്കാൻ കൊറിയർ കമ്ബനിക്ക് ബാധ്യതയുള്ളു എന്ന് ഡിടിഡിസി കോടതി മുമ്ബാകെ ബോധിപ്പിച്ചു. ഇതാണ് വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തില്‍ അച്ചടിച്ചിട്ടുള്ളത്. ഇത് വീഴ്ചയാണെന്നും അതിനാല്‍ അത്തരം വ്യവസ്ഥകള്‍ ഉപഭോക്താവിന് ബാധകമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
എറണാകുളം കലൂർ സ്വദേശി അനില്‍കുമാർ ടി.എസ്.മേനോൻ ഡിടിഡിസി കൊറിയർ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ സുപ്രധാന ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണം. കൂടാതെ ഉപഭോക്താക്കള്‍ക്ക് വായിക്കാൻ കഴിയുന്ന വലുപ്പത്തില്‍ വ്യക്തമായി നിബന്ധനകള്‍ അച്ചടിക്കാനും കൊറിയർ കമ്ബനിക്ക് കോടതി നിർദ്ദേശം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]