

First Published Jun 21, 2024, 10:45 AM IST
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം ആറാം ആഴ്ചയിലേക്ക്. ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘ആരവം ഒടുങ്ങാത്ത ആറാം ആഴ്ച’, എന്നാണ് പോസ്റ്ററിനൊപ്പം അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 47.59 കോടിയാണ് ഗുരുവായൂരമ്പല നടയിൽ ഇതുവരെ നേടിയത്. കേരളത്തിലെ മാത്രം കണക്കാണിത്. മെയ് 16നാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ അടക്കം മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ആഗോള തലത്തിൽ എഴുപത് കോടിക്കുമേൽ നേടി കഴിഞ്ഞു.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
നിഖില വിമല്‍, അനശ്വര രാജന്, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി – എന്റര്ടെയ്നര് വിഭാഗത്തിലുള്ളതാണ് ചിത്രം.
എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്,പ്രൊഡക്ഷന്‍ കണ്ട്രോളര്-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്ട്രോളര്-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് – ജസ്റ്റിന്, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Last Updated Jun 21, 2024, 10:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]