

ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങി; നാലാം ക്ലാസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരൂര്‍: മലപ്പുറം തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന് മുഹമ്മദ് സിനാന് (9) ആണ് മരിച്ചത്. തിരൂര്‍ ആലിന് ചുവട് എംഇടി സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്.
വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിസ്കാരത്തിനായി പോകുമ്പോള്‍ അയല്പക്കത്തെ റിമോട്ട് കണ്ട്രോള് ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]