
ബംഗളുരു : കന്നഡ സൂപ്പർ താരം ദർശന്റെ മുൻ മാനേജറുടെ തിരോധാനത്തിലും ദുരൂഹത. കഴിഞ്ഞ എട്ട് വർഷമായി ദർശന്റെ മുൻ മാനേജറായിരുന്ന മല്ലികാർജുൻ ശങ്കന ഗൗഡറെ കാണാനില്ലെന്ന പരാതി ഉയരുന്നത്. 2016 മുതലാണ് മല്ലികാർജുൻ ശങ്കനഗൗഡറെ കാണാതായത്. ദർശന്റെ രണ്ട് കോടി രൂപ തട്ടിയെടുത്ത് മല്ലികാർജുൻ മുങ്ങിയെന്നായിരുന്നു പൊലീസ് നിഗമനം
ദർശന്റെ സിനിമാ ഷെഡ്യൂളക്കം മാനേജ് ചെയ്തിരുന്ന മല്ലികാർജുൻ പിന്നീട് സിനിമാ നിർമാണത്തിലേക്കും ഡിസ്ട്രിബ്യൂഷനിലേക്കും തിരിഞ്ഞു. ഇതോടെ മല്ലികാർജുന്‍ വലിയ സാമ്പത്തികപ്രതിസന്ധിയുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രസിദ്ധ താരം അർജുൻ സർജയിൽ നിന്നും ഒരു കോടി രൂപ മല്ലികാർജുൻ കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് കിട്ടാതായതോടെ അർജുൻ മല്ലികാർജുനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് തിരോധാനം.
അരുണ സ്വാമി കേസില്‍ ദര്ശന് അറസ്റ്റിലായതോടെയാണ് ദർശന്റെ മുൻ മാനേജറുടെ തിരോധാനത്തിലും ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ ഇയാളെ സംബന്ധിച്ച് ഒന്നും കണ്ടെത്താനായിട്ടില്ല. ഈ വിഷയത്തിൽ ദര്‍ശന്റെ കുടുംബവും മൗനം പാലിക്കുകയാണ്.
കന്നഡ സിനിമാ വ്യവസായത്തിലെ “ചലഞ്ചിംഗ് സ്റ്റാർ”, ഡി ബോസ് എന്ന് വിളിക്കപ്പെടുന്ന ദർശൻ കഴിഞ്ഞാഴ്ചയാണ് രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് അയാളെ തല്ലിക്കൊന്നും എന്നതാണ് കേസ്. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ദർശൻ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
ദര്‍ശന്റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അരുണ സ്വാമി കേസില്‍ ഇതുവരെ പൊലീസ് 17പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Last Updated Jun 19, 2024, 2:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]