
കോട്ടയം ജില്ലയിൽ നാളെ (19 / 06/2024) തെങ്ങണാ, പൂഞ്ഞാർ, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (19/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കപ്പാടം, കുര്യച്ചൻപടി, ചൂര നോലി, ഇറ്റലി മഠം, മാമ്മൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (19-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (19-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമലപ്പടി, അച്ചൻ പടി,പാനാപള്ളി, ജയാ കോഫി, ചെന്നാമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (19-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വളതൂക്,കൊച്ചു വളതൂക്, പമ്പ് ഹൗസ്, നൃത്തഭവൻ, ചെക്ക് ഡാം, കുളത്തുങ്കൽ, കടലാടിമറ്റം, കമ്പനി പടി , അയ്യപ്പ ടെമ്പിൾ, തകിടി, കുന്നൊന്നി, അലുംതറ, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറിൽ നാളെ(19/06/24) 9:30 മുതൽ 5 വരെയും തട്ടാൻ കടവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 19-6-2024 LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കുഴിമറ്റം SNDP, കൂമ്പാടി, കാവനാടി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാസമാജം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന പ്രാദേശങ്ങളിൽ നാളെ (19/06/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പോല, തുരുത്തി, കുട്ടൻചിറപ്പടി ട്രാൻസ്ഫർ പരിധിയിൽ നാളെ(19/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി ട്രാൻസ്ഫോമറുകളിൽ നാളെ (19.06.24) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]