
കൊച്ചി: പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ ജീവിതം സ്ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില് പരമ്പര ഏറെ മുന്നിലായിരുന്നു. കൃഷ്ണ സ്റ്റോഴ്സ് നടത്തി ഉപജീവനം നടത്തിപ്പോന്ന കുടുംബത്തിന്റെ കഥയായിരുന്നു സീരിയൽ പറഞ്ഞിരുന്നത്. നടി ചിപ്പി രഞ്ജിത്ത് അടക്കമുള്ള ഒരു നീണ്ട താരനിര തന്നെയായിരുന്നു പരമ്പരയുടെ മുഖ്യ ആകർഷണം. കുറെയേറെ പുതുമുഖങ്ങളും ഇതോടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറി. സീരിയലിന്റെ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണത്തോടെ പരമ്പര അവസാനിപ്പിക്കുകയായിരുന്നു.
പരമ്പര അവസാനിച്ചെങ്കിലും താരമൂല്യത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. മറ്റൊരു സീരിയൽ താരങ്ങൾക്കിടയിലും ഇല്ലാത്തൊരു സ്നേഹം സാന്ത്വനം താരങ്ങൾക്കിടയിൽ ഉണ്ടായിരുന്നെന്ന് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെ പറയുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കൂടിച്ചേരലുകൾ നടത്തുന്നുണ്ട് താരങ്ങൾ എന്നതാണ് ആരാധകരുടെയും സന്തോഷം. ഇപ്പോഴിതാ അത്തരത്തിൽ സാന്ത്വനം താരങ്ങളുടെ കൂടിച്ചേരൽ സന്തോഷം പങ്കുവെക്കുകയാണ് നടൻ അച്ചു സുഗന്ത്. പരമ്പരയിലെ അമ്മയെയും ഏട്ടത്തിയെയും ചേട്ടനെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷമാണ് ചിത്രങ്ങൾ പങ്കുവെച്ച് അച്ചു സുഗന്ത് അറിയിച്ചത്.
അച്ചുസുഗന്തിന്റെ സ്വന്തം സഹോദരിയുമുണ്ട് കൂടെ. ഗിരീഷ് നമ്പ്യാറും, ഗിരിജയും, ചിപ്പിയുമൊപ്പമുള്ള ചിത്രങ്ങളാണ് നടൻ പോസ്റ്റ് ചെയ്തത്. താടിയൊക്കെ വടിച്ച് പുതിയ രൂപത്തിലാണ് അച്ചുസുഗന്ത്. സാന്ത്വനം രണ്ടാം ഭാഗത്തിൽ നിങ്ങൾ ഇല്ലല്ലേ, ഞങ്ങളുടെ ചേച്ചിയും ചേട്ടനും എവിടെ എന്നൊക്കെയാണ് സാന്ത്വനം ആരാധകരുടെ കമന്റുകൾ.
ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, രക്ഷ ഡെല്ലു, അച്ചു സുഗന്ധ്, സജിൻ, ഗോപിക അനിൽ, അപ്സര ആൽബി തുടങ്ങിയവരായിരുന്നു സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നത്. ചിപ്പി തന്നെയായിരുന്നു സീരിയൽ നിർമിച്ചിരുന്നതും. സാന്ത്വനം പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നത് സജിനും ഗോപിക അനിലിനുമായിരുന്നു.
Last Updated Jun 17, 2024, 5:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]