
ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.ഈദുൾ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന അള്ളാഹുവിന്റെ കൽപനയോട് മനസ്സുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥൻ ചേർത്തുപിടിച്ചതായാണ് വിശ്വാസം.
ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. ഭക്തിനിർഭരമായ കൂട്ടായ്മകൾ ഒരുക്കി, അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്. എല്ലാവർക്കും ട്വന്റിഫോറിന്റെ ബക്രീദ് ആശംസകൾ.
Story Highlights : eid al adha Today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]