
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് എസ്പി അറിയിച്ചു.
സംഘർഷത്തിനിടെ ഒരു പോലീസുകാരന്റെ തലയ്ക്ക് ജനൽ പാളിയിൽ ഇടിച്ച് പരിക്കേറ്റു. ഇടിയേറ്റ പോലീസുകാരൻ എസ്ഐക്ക് പരാതി നൽകിയ ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി. ഇയാളെ പിന്നാലെ എത്തിയ പോലീസുകാർ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തമ്മിലടിച്ച പോലീസുകാർ തമ്മിൽ മുമ്പും വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്.
Last Updated Jun 15, 2024, 11:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]