
അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഡക്കോയിറ്റ്’ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നായികയായെത്തുന്ന ശ്രുതി ഹാസൻ സെറ്റിൽ ജോയിൻ ചെയ്തു. ഈ ഷെഡ്യൂളിൽ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളെല്ലാം ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.
‘ക്ഷണം’, ‘ഗൂഡാചാരി’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷനിൽ ഡിയോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. അദിവി ശേഷും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുപ്രിയ യർലഗദ്ദ നിർമിച്ച് സുനിൽ നരങ് സഹ നിർമാണം നിർവഹിക്കുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസ് അവതരിപ്പിക്കുന്നു. ഹിന്ദി, തെലുഗ് ഭാഷകളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും അദിവി ശേഷും ഷനിൽ ഡിയോയും ചേർന്ന് നിർവഹിക്കുന്നു. 2022ൽ റിലീസായ ‘മേജർ’ എന്ന ചിത്രത്തിന് ശേഷം അദിവി ശേഷിന്റെ രണ്ടാം ഹിന്ദി ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും. പി ആർ ഒ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]